Wednesday 18 July 2018

വിദ്യാര്‍ഥികള്‍ക്കിടയിലേക്കു ലോറി പാഞ്ഞു രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

By sruthy sajeev .09 Jan, 2018

imran-azhar


മലപ്പുറം. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്കു ലോറി പാഞ്ഞു കയറി രണ്ട്  കുട്ടികള്‍ മരിച്ചു. എടക്കരയ്ക്കടുത്ത് മണിമൂളിയിലാണു സംഭവം. മണിമൂളി സികെഎച്ച്എസ്
എസ് വിദ്യാര്‍ഥികളാണു മരിച്ചത്. 10 വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. ചില വിദ്യാര്‍ഥികള്‍ക്കു ഗുരുതര പരുക്കുണ്ടെന്നാണു വിവരം. ചില നാട്ടുകാര്‍ക്കു പരുക്കേറ്റതായും റിപേ്പാര്‍ട്ടുണ്ട്. രണ്ടു വിദ്യാര്‍ഥികള്‍ തല്‍സമയം മരിച്ചുവെന്നാണ് റിപേ്പാര്‍ട്ട്.

 


രാവിലെ ഒന്‍പതേകാലോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ടോറസ് ലോറിയാണ് അപകടമുണ്ടാക്കിയത്. കര്‍ണാടകയില്‍നിന്ന് കൊപ്ര ലോഡുമായി എത്തിയ
ലോറിയാണ് അപകടമുണ്ടാക്കിയത്. ഡ്രൈവര്‍ ഉറങ്ങിപേ്പായതാകാം കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മൃതദേഹങ്ങള്‍ എടക്കരയിലെ സ്വകാര്യ ആശുപത്രിയ
ിലേക്ക് എത്തിച്ചു. പരുക്കേറ്റവരെ നിലമ്പൂരിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി. നിയന്ത്രണം വിട്ട ലോറി ആദ്യം ഓട്ടോറിക്ഷയില്‍ ഇടിക്കുകയും പിന്നീട് ബസില്‍ ഇട
ിക്കുകയും ചെയ്തു. അതിനുശേഷം വിദ്യാര്‍ഥികളുടെ ഇടയിലേക്കു പാഞ്ഞു കയറിയ ലോറി പിന്നീട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് ലോറി നിന്നത്.