Friday 29 May 2020




യുഎഇയില്‍ 210 പേര്‍ക്ക് കൂടി കോവിഡ് 19; രോഗികളുടെ എണ്ണം ആയിരം കടന്നു

By Online Desk .03 Apr, 2020

imran-azhar

 

അബുദാബി: യുഎഇയില്‍ പുതുതായി 210 പേര്‍ക്ക് കൂടി കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതരുടെ എണ്ണം ആയിരം കടന്നു. രാജ്യത്ത് ഇതുവരെ 1024 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരും ഇതില്‍ ഉള്‍പ്പെടുന്നു. ഇതുവരെ എട്ട് പേരാണ് വൈറസ് ബാധമൂലം യുഎഇയില്‍ മരിച്ചത്.
അതേസമയം വൈറസ് ബാധ സ്ഥിരീകരിച്ച എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും മതിയായ ചികിത്സ നല്‍കിവരികയാണെന്നുമാണ് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്നലെ 35 പേര്‍ക്ക് രോഗം ഭേദമായതോടെ രോഗ വിമുക്തി നേടിയവരുടെ എണ്ണം 96 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം ലോകത്താകമാനമായി ഇതുവരെ 53,000ത്തിലധം പേരാണ് മരിച്ചത്. 181 രാജ്യങ്ങളിലായി 10,15,403 ആളുകള്‍ക്കാണ് നിലവില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 37,696 പേരുടെ നില അതീവ ഗുരുതരമാണ്.
വൈറസ് ബാധമൂലം ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത് ഇറ്റലിയാണ്. ഇവിടെ 13,915 പേരാണ് രോഗം ബാധിച്ച് മരിച്ചത്. സ്‌പെയിനില്‍ 10,348 പേര്‍, അമേരിക്കയില്‍ 6070പേരും മരിച്ചു.