Monday 22 April 2019


ഇറാൻ ഭീകരാക്രമണം; റവല്യൂഷനറി ഗാർഡ്സിലെ 12 അംഗങ്ങൾ കൊല്ലപ്പെട്ടു; യു എസിനെതിരെ തിരിച്ചടിയുണ്ടാകുമെന്ന് റൂഹാനി

By Sooraj S.23 Sep, 2018

imran-azhar

 

 

ടെഹ്റാൻ: ശനിയാഴ്ച്ച ഇറാനിലുണ്ടായ ഭീകരാക്രമണത്തിൽ റവല്യൂഷനറി ഗാർഡ്സിലെ 12 അംഗങ്ങൾ ഉൾപ്പെടെ 25 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നിൽ യു എസ് ആണെന്ന് ഇറാനിയൻ പ്രസിഡന്റ് ഹസൻ റൂഹാനി ആരോപിച്ചു. യു എസിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും റൂഹാനി പ്രതികരിച്ചു. കഴിഞ്ഞ ദിവസം റൂഹാനി യു എസ് പ്രസിഡന്റ ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചത്. ഇറാനെതിരെ യു എസ് ഏറ്റുമുട്ടലിന് ഒരുങ്ങുകയാണെങ്കിൽ സദ്ദാം ഹുസൈന്റെ വിധി ഉണ്ടാകുമെന്ന് ഹസൻ റൂഹാനി പ്രതികരിച്ചിരുന്നു. ഇറാൻ സർക്കാരിനെ തകർക്കാനായി പ്രവർത്തിക്കുന്നവർക്ക് യു എസും,അറബ് രാജ്യങ്ങളും സൈനിക സാമ്പത്തിക സഹായങ്ങൾ നൽകുന്നുണ്ടെന്ന് റൂഹാനി ആരോപിച്ചു. അതേസമയം യുഎസിനോടുള്ള പ്രതികാരനടപടിയുടെ ഭാഗമായി ആവശ്യമെങ്കിൽ ഗൾഫ് മേഖലയിലൂടെയുള്ള മറ്റു രാജ്യങ്ങളുടെ എണ്ണ കയറ്റുമതിയും തടയുമെന്നും ആയുധപ്രയോഗത്തിനും മടിക്കില്ലെന്നും ഇറാൻ പ്രതികരിച്ചിരുന്നു. ഇറാൻ സൈന്യത്തിന്റെ പരേഡിനിടെയാണ് ആക്രമണം ഉണ്ടായത്. പരേഡിൽ വി ഐ പികളും നിരവധി സ്ത്രീകളും പങ്കെടുത്തിരുന്നു. യുഎസിന്റെ ഉപരോധങ്ങളെ ഏറ്റവും കുറവു നഷ്ടങ്ങളോടെ ഇറാൻ നേരിടും. എന്നാൽ മറ്റു രാജ്യങ്ങൾക്കു നേരെ, പ്രത്യേകിച്ച് ഇറാനോടുള്ള പ്രകോപനപരമായ നീക്കങ്ങളുടെ പേരിൽ അമേരിക്ക പശ്ചാത്തപിക്കേണ്ടി വരുമെന്നും റൂഹാനി വ്യക്തമാക്കി.