Tuesday 02 June 2020




അമേരിക്കയിൽ കൊറോണ വൈറസ് വാക്സിൻ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു

By online desk .16 Mar, 2020

imran-azhar



വാഷിംഗ്ടൺ: കൊറോണ വൈറസ് ബാധക്കെതിരെ നിർമിച്ച വാക്‌സിൻ മനുഷ്യനിൽ പരീക്ഷണം ആരംഭിച്ചതായി യുഎസ് ആരോഗ്യ അധികൃതർഅറിയിച്ചു. സിയാറ്റയില്‍ 18-നും 55-നും മധ്യേ പ്രായമുള്ള ആരോഗ്യവാന്മാരായ 45 പേരിലാണ് മരുന്ന് പരീക്ഷിക്കുന്നതെന്ന് യു.എസ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് അറിയിച്ചു.


യു‌എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻ‌ഐ‌എച്ച്) ശാസ്ത്രജ്ഞരും കേംബ്രിഡ്ജ് ആസ്ഥാനമായുള്ള മോഡേണയിലെ ബയോടെക്നോളജി കമ്പനിയിലെ വിദഗ്ധരും ചേര്‍ന്നാണ് ഈ വാക്സിൻ വികസിപ്പിച്ചെടുത്തത്.mRNA-1273 എന്നാണ് കൊറോണ വാക്‌സിന്റെ കോഡ് നാമം.

 


കൊറോണ വൈറസ് രോഗത്തിനെതിരെ നിലവിൽ അംഗീകൃത വാക്സിനുകളോ ചികിത്സകളോ ഇല്ല, അതേസമയം കൊറോണവൈറസ് മൂലം മരിച്ചവരുടെ എണ്ണം 7164 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിൽ തന്നെയാണ് ചൈനയിൽ ആകെ 3226 പേര്‍മരിച്ചു . കൂടാതെ വൈറസ് പടർന്നുപിടിക്കുന്നത് ഇറ്റലിയിൽ ആണ് അവിടെ 2158 പേരും മരണപ്പെട്ടു. 162 രാജ്യങ്ങളിലായി 182,550 ആളുകള്‍ക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു.