Monday 23 October 2017

ഉത്തരകൊറിയക്ക് മുകളില്‍ അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍

By SUBHALEKSHMI B R.24 Sep, 2017

imran-azhar

വാഷിംഗ്ടണ്‍: ഉത്തരകൊറിയയ്ക്ക് കനത്ത തിരിച്ചടി നല്‍കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ഉത്തരകൊറിയയുടെ മുകളില്‍ അമേരിക്കന്‍ ബോംബര്‍ വിമാനങ്ങളുടെ അഭ്യാസപ്രകടനം. ഉത്തരകൊറിയയുടെ ഏതു ഭീഷണിയും തകര്‍ക്കാന്‍ അമേരിക്കന്‍ സൈന്യം സജ്ജമാണെന്ന് തെളിയിക്കുന്നതിനാണ് സൈനികാഭ്യാസമെന്ന് പെന്‍റഗണ്‍ അറിയിച്ചു.

 

യുഎസിന്‍റെ രണ്ട് ബി~1ബി ലാന്‍സര്‍ ബോംബര്‍ വിമാനങ്ങളും അകന്പടിയായി വ്യോമസേനയുടെ നാലു എഫ്~15സി യുദ്ധ വിമാനങ്ങളുമാണ് ഉത്തരകൊറിയയുടെ കിഴക്കന്‍ മേഖലയ്ക്ക് മുകളിലായി ശക്തിപ്രകടനം നടത്തിയത്. ഉത്തരകൊറിയയേും സഖ്യങ്ങളെയും കാക്കാന്‍ മുഴുവന്‍ സൈനിക ശേഷിയും പ്രയോഗിക്കാന്‍ തങ്ങള്‍ സജ്ജമാണെന്ന് പെന്‍റഗണ്‍ വകതാവ് ഡാന വൈറ്റ് പറഞ്ഞു.