Tuesday 02 June 2020




യു എസിൽ വൈറസ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് മരണം 2000 കടന്നു

By online desk .28 Mar, 2020

imran-azhar

 

ന്യൂയോർക് : കൊറോണ വൈറസ് അനിയന്ത്രിതമായി പടർന്നു പിടിച്ച് അമേരിക്ക. അമേരിക്കയിൽ ഓരോദിവസവും രോഗികളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടാവുന്നത്.അതേസമയം അമേരിക്കയില്‍വൈറസ് മരണം 2000 കടന്നു. ഇന്നലെ മാത്രം ഇവിടെ 515 പേര്‍ മരിച്ചു. അമേരിക്കയിൽ കൊറോണ വൈറസുമായി ബന്ധപ്പെട്ട മരണങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ ഇരട്ടിയായിട്ടുണ്ട്. ഇത് രാജ്യത്ത് എത്ര വേഗത്തിലാണ് വൈറസ് പടര്‍ന്നുപിടിക്കുന്നതെന്ന് എടുത്തുകാണിക്കുന്നതായി ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല ചൂണ്ടിക്കാട്ടി.

 

അതേസമയം മരണനിരക്കിൽ വൻ വർധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ അമേരിക്കയിൽ നാളെ മുതൽ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കും. ഇത്‌ വൈറസിന്റെ വ്യാപനത്തെ തിരിച്ചറിയാൻ സാഹായിക്കും. റാപ്പിഡ് ടെസ്റ്റിലൂടെ കൊറോണ ബാധിതരെ വേഗത്തിൽ കണ്ടെത്താൻ സാധിക്കുകയും ചെയ്യും.

 

1,23000 പേര്‍ക്കാണ് അമേരിക്കയില്‍ രോഗമുള്ളത്. എന്നാൽ മരണ നിരക്കില്‍ യുഎസ് ആറാം സ്ഥാനത്താണ്.ഇതില്‍ 50,000 പേരും ന്യൂയോര്‍ക്കില്‍ മാത്രമാണ്. ഈ സാഹചര്യത്തിൽ ന്യയോര്‍ക്കിലേക്ക് ഉള്ള യാത്രയ്ക്ക്‌ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ വൈറസ് വ്യാപനം, നിയന്ത്രിക്കാനായി ന്യൂയോര്‍ക്കിനെ ക്വേറന്റൈനിലാക്കാനുള്ള ആവശ്യം ട്രംപ് തള്ളി.