By online desk .06 Nov, 2020
വാഷിംഗ്ടൺ: വോട്ടെണ്ണലിന്റെ മൂന്നാം ദിനവും ഫലമറിയാതെ അമേരിക്ക. അഞ്ചു സംസ്ഥനങ്ങളിലെ ഫലപ്രഖ്യാപനം നീളുകയാണ്. ജോ ബൈഡനുതന്നെയാണ് വിജയസാധ്യത. എന്നാൽ നിയമപരമായി താൻ ജയിച്ചുവെന്ന അവകാശവുമായി ട്രംപ് രംഗത്തെത്തി. തെരഞ്ഞെടുപ്പിൽ താൻ വഞ്ചിക്കപ്പെടുകയാണെന്നും വ്യാപക ക്രമക്കേടുകൾ നടന്നെന്നും അദ്ദേഹം അൽപ സമയം മുൻപ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. സുപ്രീം കോടതിവരെ പോവുമെന്നും അദ്ദേഹം ആവർത്തിച്ചുവ്യക്തമാക്കി.
ജോർജിയ, പെൻസിവേനിയ, നെവാഡ, അരിസോണ, നോർത്ത് കേരോലിന എന്നീ ഇടങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുകായാണ്, അടുത്ത 12 മണിക്കൂറിനുള്ളിൽ അന്തി ഫലം അറിയുമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
അതേസമയം പോസ്റ്റൽ വോട്ടുകൾ ഇപ്പോഴും എണ്ണുന്നുണ്ട്. ആറു ഇലക്ടറൽ വോട്ടുകളുള്ള നെവാഡയിൽ ബൈഡൻ മുന്നിലാണ് . എന്നാൽ 20 ഇലക്ടറൽ വോട്ടുകളുള്ള പെൻസിൽവേനിയയിൽ ട്രമ്പിനാണ് ലീഡ്. അതേസമയം ആരിസോണയിലും ബൈഡൻ ലീഡ് ചെയ്യുന്നു. ജോർജിയയിൽ ട്രംപിന് നേരിയ ലീഡ് ഉണ്ട് . നോർത്ത് കരോലീനയും ട്രംപിനൊപ്പമാണ് എന്നാൽ മൊത്തം കണക്കുകൾ പരിശോധിക്കുമ്പോൾ അന്തിമ ഫലം ട്രംപിന് അനുകൂലമെല്ലന്നു തന്നെ പറയാം.