Monday 08 March 2021




യു എസ്സിൽ ഫൈസർ ബയോടെക് വാക്‌സിൻ സ്വീകരിച്ച നേഴ്സ് കുഴഞ്ഞുവീണു

By vaishnavi c s.20 Dec, 2020

imran-azhar

 

ന്യൂയോർക്: യു എസ്സിൽ ഫൈസർ ബയോടെക് വാക്‌സിൻ സ്വീകരിച്ച നേഴ്സ് കുഴഞ്ഞുവീണു . ടെന്നസിലെ ചാറ്റനോഗ ആശുപത്രിയിലെ ടിഫാനി ഡോവർ എന്ന നഴ്‌സാണ് മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതിനിടയിൽ കുഴന്നുവീണത്. ചാനൽ ലൈവിൽ സംസാരിക്കുന്നതിനിടെ ക്ഷമിക്കണം എനിക്ക് തലകറങ്ങുന്നു എന്ന് പറഞ്ഞു നടന്നുനീകുന്നതിനിടെ കുഴഞ്ഞുവീണുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമണങ്ങളിൽ പ്രചരിക്കുന്നുണ്ട്.

 

ഞാനും മറ്റു സ്റ്റാഫുകളുമെല്ലാം വാക്‌സിൻ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് . ഞങ്ങളെല്ലാവരും വാക്‌സിൻ യൂണിറ്റിൽ പ്രവർത്തിച്ചവരാണ്. അതിനാൽ തന്നെ വാക്‌സിൻ സ്വീകരിക്കാനുള്ള ആദ്യ അവസരവും ഞങ്ങൾക്ക് ലഭിച്ചു. ഇതുപറഞ്ഞു നീങ്ങുമ്പോഴാണ് ഇവർ തലകറങ്ങി വീണത്. എന്നാൽ തനിക്ക് പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും അത് പെട്ടന്ന് സംഭവിച്ചതാണെന്നും ബോധം വന്നതിനുശേഷം ടിഫാനി പ്രതികരിച്ചു. തനിക്ക് വേദന ഉണ്ടാകുമ്പോൾ ബോധരഹിതയാകുന്ന അസുഖമുണ്ടെന്നും അതിനാലാണ് അത്തരത്തിൽ സംഭവിച്ചതെന്നും അവർ പറഞ്ഞു.

 

അതേസമയം യു എസിൽ ഉടനീളം വാക്‌സിൻ സ്വീകരിച്ച ആളുകൾ ബോധ രഹിതരാവുകയും കുഴഞ്ഞു വീഴുകയും ചെയുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടെന്നാണ് വിവരം . എന്നാൽ വാക്സിനേഷനുമായി ബന്ധപ്പെട്ട വേദനയും പേടിയുമാണ് ഇതിനു കാരണമെന്നാണ് വിദഗ്ധർ പറയുന്നത്.