Friday 20 October 2017

ഖത്തറിനെതിരായ നടപടികള്‍ മയപെ്പടുത്തണമെന്ന് യു എസ്

By sruthy sajeev .10 Jun, 2017

imran-azhar

 
വാഷിംഗ്ടണ്‍: ഖത്തറിനെതിരായ നടപടികള്‍ മയപെ്പടുത്തണമെന്ന് അമേരിക്ക ആവശ്യപെ്പട്ടു. വിവിധ മേഖലകളിലെ ഉപരോധം സാധാരണ ജനങ്ങളെയാണ് കൂടുതല്‍
ബാധിക്കുന്നത് എന്നും അതിനാല്‍ നടപടി മയപെ്പടുത്തണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടിലേ്‌ളഴ്‌സണാണ് ആവശ്യപെ്പട്ടത്. സാധാരണക്കാരുടെ ദുരിതവും
വ്യാപാരത്തിലുണ്ടാകുന്ന ഇടിവും യുഎസിന്റെ തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് ആശങ്കയുണ്ടെന്നും ടിലേ്‌ളഴ്‌സണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ഖത്തര്‍
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയതോതില്‍ സഹായം നല്‍കുന്നുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അഭിപ്രായ പ്രകടനത്തിനു പിന്നാലെയാണ് ട
ിലേ്‌ളഴ്‌സണ്‍ വ്യത്യസ്ത നിലപാടുമായി രംഗത്തെത്തിയത്.
ഖത്തറിലേക്കും തിരിച്ചുമുള്ള എല്‌ളാ വിമാനങ്ങളും യുഎഇ വ്യോമമേഖലയിലൂടെ കടന്നുപോകുന്നതിനു വിലക്കേര്‍പെ്പടുത്തിയിരുന്നു. അതുമൂലം ഇന്ത്യയില്‍ നിന്നടക്കമുള്ള
യാത്രക്കാര്‍ക്ക് പലവിധ ബുദ്ധിമുട്ടുകളും നേരിടേണ്ടിവന്നു. ദോഹയിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ ഇനി ഇറാന്‍ വ്യോമാതിര്‍ത്തി വഴി പോകേണ്ട സാഹചര്യമാണുണ്ടായിര
ുന്നത്. ഇതോടെ കേരളത്തില്‍നിന്നുള്ള യാത്രാസമയം 10 15 മിനിറ്റ് കൂടും.