Friday 29 May 2020




കോവിഡ്: അമേരിക്കയില്‍ രോഗികളുടെ എണ്ണം 2 ലക്ഷം കടന്നു; മരണം 6,095

By Online Desk .03 Apr, 2020

imran-azhar

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കോവിഡ് 19 രോഗ ബാധിതരുടെ എണ്ണം 2 ലക്ഷം കടന്നു. ഇതു വരെ രാജ്യത്ത് രോഗം ബാധിച്ച് 6,095 പേര്‍ മരിച്ചു. ആകെ 2,45,373 പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കിലും ന്യൂജേഴ്സിയിലെയും സ്ഥിതി ഗുരുതരമാണ്. ന്യൂയോര്‍ക്കില്‍ മാത്രം 90,000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ലൂയീസിയാന സംസ്ഥാനത്ത് 2,700 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 37 പേര്‍ ലൂയിസിയാനയില്‍ മരിച്ചു. ലോകത്ത് ഇതുവരെ 10,16,310 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 53,237 പേര്‍ ലോകത്ത് മരിച്ചു. 2,13,131 പേര്‍ രോഗ മുക്തരായി.