Monday 19 February 2018

എവറസ്റ്റ് കീഴടക്കാനുളള ശ്രമത്തിനിടെ പര്‍വതാരോഹകന്‍ മരിച്ചു

By Subha Lekshmi B R.01 May, 2017

imran-azhar

കാഠ്മണ്ഡു: ഓക്സിജനില്ലാതെ എവറസ്റ്റ് കൊടുമുടി കീഴടക്കാന്‍ പുറപ്പെട്ട പ്രമുഖ സ്വിറ്റ്സര്‍സലന്‍ഡ് പര്‍വതാരോഹകന്‍ യൂലി സ്റ്റെക് അപകടത്തില്‍ മരിച്ചു. ഓക്സിജനില്ളാതെ നട്സെ കൊടുമുടി കയറാന്‍ ശ്രമിക്കുന്നതിനിടെ സ്റ്റെക് കാല്‍ വഴുതി 1000 അടി താഴേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം.

 

സ്റ്റെക്കിന്‍റെ മൃതദേഹം കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്കു മാറ്റിയതായി അധികൃതര്‍ അറിയിച്ചു. നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള സ്റ്റെക്ക്പര്‍വതാരോഹണത്തിലെ വേഗത കൊണ്ട് ശ്രദ്ധേയനാണ്. സ്വിസ് മെഷിന്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. പതിനെട്ടാം വയസ്സുമുതല്‍ പര്‍വ്വതാരോഹണം തന്‍റെ ജീവിതലക്ഷ്യമാക്കിയെടുത്ത സ്റ്റക്ക് നിരവധി കൊടുമുടികള്‍ ക ീഴടക്കിയിട്ടുണ്ട്.