Sunday 23 July 2017

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായക അറസ്റ്റ് ഇന്ന്?

By Subha Lekshmi B R.04 Jul, 2017

imran-azhar

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ ഇന്ന് നിര്‍ണ്ണായക അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. ഇതിന് മുന്നോടിയായാണ് കൊച്ചിയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര 
ുന്നതെന്നാണ് വിവരം. ഇന്നു വൈകുന്നേരം ആലുവ പൊലീസ് ക്ളബിലാണ് യോഗം ചേരുക. ഐജി ദിനേന്ദ്ര കാശ്യപിന്‍റെ നേതൃത്വത്തിലാണ് യോഗം ചേരുക.

 

കേസില്‍ സ്ത്രീകളുള്‍പ്പെടെ ആറു പേര്‍ പ്രതികളാവുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇതില്‍ പ്രതികളുമായി നേരിട്ട് ബന്ധപ്പെട്ട രണ്ടു പേരെ കണ്ടെത്താനുളള ശ്രമങ്ങള്‍ പൊലീസ് 
ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.