Wednesday 23 August 2017

അജ്ഞാത മൃതദേഹം സ്വകാര്യ മെഡിക്കല്‍ കോളജിന് വിറ്റ പൊലീസുകാരനെതിരെ അന്വേഷണം

By Subha Lekshmi B R.06 May, 2017

imran-azhar

മഥുര: അജ്ഞാത മൃതദേഹം അനധികൃതമായി സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിക്കു വില്‍പ്പന നടത്തിയ സംഭവത്തില്‍ പൊലീസുകാരനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച ു. അടുത്തിടെ മരിച്ചനിലയില്‍ കണ്ടെത്തിയ അജ്ഞാതന്‍റെ മൃതദേഹമാണ് ഉത്തര്‍പ്രദേശിലെ കോസി കാലന്‍ പൊലീസ് സ്റ്റേഷനിലെ ഒരു കോണ്‍സ്റ്റബിള്‍ ആശുപത്രിക്കു വിറ്റത്. മൃതദേഹങ്ങളുടെ വില്‍പ്പന നടത്തുന്ന ഒരു റാക്കറ്റിനെ സംബന്ധിച്ച അന്വേഷണത്തിലാണപൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുള്ളതായി വിവരം ലഭിച്ചത്.

 

സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച മൃതദേഹം സ്വകാര്യ ആശുപത്രിക്കു കൈമാറാന്‍ നിര്‍ദേശം നല്‍കിയിട്ടില്ളെന്ന് മഥുര ചീഫ് മെഡിക്കല്‍ ഓഫീസര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.