Monday 21 May 2018

ദുരന്തബാധിത പ്രദേശങ്ങള്‍ കേന്ദ്ര പ്രതിരോധമന്ത്രി സന്ദര്‍ശിക്കും

By SUBHALEKSHMI B R.03 Dec, 2017

imran-azhar

തിരുവനന്തപുരം: കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് കേരളത്തിലെത്തും. കേരളവും കന്യാകുമാരി ഉള്‍പ്പെടെയുള്ള ദുരിതബാധിത മേഖലകളും കേന്ദ്രമന്ത്രി സന്ദര്‍ശിക്കും. കേന്ദ്രമ ന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുകയാണ്. തിരുവനന്തപുരത്ത് നടക്കുന്ന ഉന്നതതല യോഗത്തില്‍ സേനാ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ളെന്നു നാട്ടുകാര്‍ക്കിടയില്‍ വ്യാപക പരാതിയുണ്ട്. പൂന്തുറയില്‍ ഉള്‍പ്പെടെ തീരപ്രദേശത്ത് ജനങ്ങള്‍ റോഡ് ഉപരോധിക്കുന്നുണ്ട്.

 

അതിനിടെ, ഓഖി ചുഴലിക്കാറ്റ് മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ മിനിക്കോയിയുടെ മുകളില്‍ നിന്ന് ഗുജറാത്ത് തീരത്തേക്ക് തിരിഞ്ഞു. കാറ്റിന്‍െറ വേഗം മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ ആകാന്‍ ഇടയുണ്ട്. കേരളത്തില്‍ ശകതമായ കാറ്റിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശനിയാഴ്ച രാത്രിയോടെ തീരപ്രദേശങ്ങളില്‍ കനത്ത കടലാ ക്രമണമുണ്ടായിരുന്നു. പലയിടത്തും കൂറ്റന്‍ തിരകള്‍ തീരത്തേക്ക് അടിച്ചു കയറിയത് പരിഭ്രാന്തി പരത്തി. തീരദേശത്തെ റോഡുകളെല്ളാം വെള്ളത്തിലായി. കടല്‍ക്ഷോഭം രൂക്ഷമായ സ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു.