Thursday 24 August 2017

യുപിയില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും ആദിത്യനാഥ് വിളിച്ചു വരുത്തി

By sruthy sajeev .12 Aug, 2017

imran-azhar


ഗോരഖ്പുര്‍. യുപിയിലെ ഗോരഖ്പുരിലെ ബിആര്‍ഡി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 48 മണിക്കൂറിനിടെ മസ്തിഷ്‌ക ജ്വരത്തിനു ചികില്‍സയിലിരുന്ന 30 കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവത്തിനു പിന്നാലെ നടപടിയുമായി സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ്ങിനെയും മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി അശുതോഷ് ടെന്‍ഡനെയും വിളിപ്പിച്ചിട്ടുണ്ട്.

 

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംഘം ആശുപത്രി സന്ദര്‍ശിക്കും. യോഗി ആദിത്യനാഥ് അഞ്ചുതവണ പ്രതിനിധീകരിച്ച ലോക്‌സഭാ മണ്ഡലമാണു ഗോരഖ്പുര്‍. അതേസമയം, നവജാത ശിശുക്കളടക്കമുള്ളവര്‍ മരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൂടുതല്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചു. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ ഈ ആശുപത്രിയില്‍ മരിച്ചവരുടെ എണ്ണം 60 ആണ്.

 

ശനിയാഴ്ച രാവിലെയും രണ്ടു കുട്ടികള്‍ മരിച്ചുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപേ്പാര്‍ട്ട് ചെയ്തു. ഓക്‌സിജന്‍ വിതരണത്തിലെ പിഴവുമൂലമല്‌ള ദുരന്തമുണ്ടായത് എന്നാണ് സര്‍ക്കാര്‍ അധികൃതര്‍ ഇപേ്പാഴും നല്‍കുന്ന വിശദീകരണം. എന്നാല്‍, എന്താണ് മരണകാരണമെന്ന് വ്യകതമാക്കുന്നുമില്‌ള. ജില്‌ളാ മജിസ്‌ട്രേട്ട് രാജീവ് റൗതേല ആണ് 48 മണിക്കൂറിനിടെ 30 കുട്ടികള്‍ മരിച്ച കാര്യം പുറത്തുവിട്ടത്.