Tuesday 17 July 2018

ചൈനയ്‌ക്കൊപ്പം യു എസും : പാക്കിസ്ഥാനിലേയ്ക്ക് യാത്ര വേണ്ടെന്ന് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ്

By sruthy sajeev .09 Dec, 2017

imran-azhar


വാഷിംഗ്ടണ്‍: ഭീകരവാദ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക. സ്വദേശികളും വ
ിദേശികളുമായ ഭീകരസംഘടനകളുടെ ഭീഷണി പാക്കിസ്ഥാനുമേല്‍ നിലനില്‍ക്കുന്നുണ്ടെന്നും അമേരിക്ക പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. പാക്കിസ്ഥാനില്‍ തങ്ങളുടെ
പൗരന്‍മാര്‍ക്ക് ജീവനു ഭീഷണി ഉണ്ടെന്ന് കഴിഞ്ഞ ദിവസം ചൈനയും വ്യക്തമാക്കിയിരുന്നു. ആള്‍ക്കൂട്ടങ്ങളും തിരക്കേറിയ ഇടങ്ങളും പരമാവധി ഒഴിവാക്കണമെന്നായിരുന്നു
നിര്‍ദേശം. സര്‍ക്കാര്‍ ഉദ്യോഗസ്ഥകര്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും നേരെ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. മോചനദ്രവ്യം ആവശ്യപെ്പടുന്നതിനായി ആളുകളെ തട്ടിക്കൊട്ടു
പോകാനും സാധ്യതയുണ്ടെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി.