Thursday 14 December 2017

പൂന്തുറയില്‍ ജനങ്ങളെ ആശ്വസിപ്പിച്ച് വി.എസ്

By SUBHALEKSHMI B R.04 Dec, 2017

imran-azhar

തിരുവനന്തപുരം: ഓഖി വിതച്ച ദുരിതക്കടലില്‍ ഉഴലുന്ന മത്സ്യത്തൊഴിലാളികളെ ആശ്വാസിപ്പിക്കാന്‍ ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ പൂന്തുറയിലെത്തി. മത്സ്യത്തൊഴിലാളികളുമായി അദ്ദേഹം സംസാരിക്കുകയും ചെയ്തു. ജനങ്ങള്‍ക്കൊപ്പമുണ്ടെന്നും സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും വി.എസ് പറഞ്ഞു. വിഴിഞ്ഞം മേഖലയിലും വി.എസ് സന്ദര്‍ശനം നടത്തുന്നുണ്ട്.

 

കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂന്തുറ സന്ദര്‍ശനം റദ്ദാക്കിയിരുന്നു. വിഴിഞ്ഞത്തുണ്ടായതിനു സമാനമായ പ്രതിഷേധംപൂന്തറയിലുമുണ്ടാകുമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി യാത്ര റദ്ദാക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ വി.എസ് എത്തുന്പോഴും പ്രതിഷേധമുയരുമോ എന്ന് സംശയമ ുയര്‍ന്നിരുന്നു. എന്നാല്‍, അതുണ്ടായില്ലെന്നും മാത്രമല്ല തങ്ങളുടെ ആശങ്കകള്‍ അവര്‍ വി.എസുമായി പങ്കുവയ്ക്കുകയും ചെയ്തു.