Thursday 27 February 2020




പാമ്പു കടിയേറ്റ് വാവാ സുരേഷ് ആശുപത്രിയില്‍

By online desk .14 Feb, 2020

imran-azhar

 


തിരുവനന്തപുരം: പാമ്പ് പിടുത്തക്കാരനും പാമ്പുകളുടെ സംരക്ഷകനുമായ വാവാ സുരേഷ് പാമ്പ് കടിയേറ്റ് ആശുപത്രിയില്‍. വ്യാഴാഴ്ച രാവിലെ പത്തനാപുരത്ത് വച്ച് പാമ്പ് പിടുത്തത്തിനിടെയാണ് വാവാ സുരേഷിനെ അണലി കടിച്ചത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ച വാവാ സുരേഷിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

 

വാവാ സുരേഷിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ് ഷര്‍മദ് അറിയിച്ചു. നിലവില്‍  അദ്ദേഹത്തിന് ആന്‍റിവെനം നല്‍കി വരുന്നുണ്ട്. അടുത്ത 72 മണിക്കൂര്‍ അദ്ദേഹം ആശുപത്രിയില്‍ നിരീക്ഷണത്തിലായിരിക്കും.