Saturday 23 February 2019


ലക്ഷദ്വീപില്‍ ഉരു മുങ്ങി;ആളുകളെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി

By SUBHALEKSHMI B R.02 Dec, 2017

imran-azhar

കൊച്ചി: ലക്ഷദ്വീപില്‍ ഓഖി ചുഴലിക്കാറ്റ് സംഹാരതാണ്ഡവമാടുന്നു. ശക്തമായ തിരമാലയില്‍ രണ്ട് ഉരു മുങ്ങി. ഇതിലെ ആളുകളെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. കനത്ത മഴയില്‍ കല്‍പ്പേനിയിലെ ഹെലിപ്പാഡ് മുങ്ങിയിരിക്കുകയാണ്. മിനിക്കോയി ലൈറ്റ്ഹൌസിനു തകരാര്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്.

കൊച്ചിയില്‍നിന്നു പോയ ഏഴ് മത്സ്യബന്ധന ബോട്ടുകള്‍ കവരത്തിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ലക്ഷദ്വീപില്‍ സ്ഥിതി ഗുരുതരമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി നേവി ഒരു കപ്പല്‍ കൂടി അയച്ചിട്ടുണ്ട്.