Wednesday 07 December 2022




വിഴിഞ്ഞം തുറമുഖ ഉപരോധം ; ഇടപെടല്‍ നടത്താമെന്ന് സിപിഎം ഉറപ്പുനല്‍കി

By parvathyanoop.24 Sep, 2022

imran-azhar

 

 

തിരുവനന്തപുരം:  വിഴിഞ്ഞം പ്രശ്‌നത്തില്‍ ഇനി സിപിഎം ഇടപെടലുണ്ടാകുമെന്ന് നടത്തുമെന്ന് ഉറപ്പ് കിട്ടിയതായി സമരസമിതി. സിപിഎം സംസ്ഥാന സെക്രട്ടറിയെ കണ്ട ശേഷമാണ് സമരസമിതിയുടെ പ്രതികരണം.

 

മന്ത്രിസഭാ ഉപസമിതിയുമായി ചര്‍ച്ച ചെയ്ത് നയപരമായ തീരുമാനങ്ങളിലേക്ക് എത്താമെന്നറിയിച്ചു. വിഷയത്തില്‍ അതിരൂപതയ്ക്ക് തുറന്ന മനസാണ്. സര്‍ക്കാര്‍ നിര്‍ദേശങ്ങളില്‍ തിങ്കളാഴ്ച്ച നിലപാടറിയിക്കും. സമരം ജീവന്മരണ പോരാട്ടമാണ്. ആശങ്കകള്‍ അവസാനിക്കുമെങ്കില്‍ സമവായം സാധ്യമാണെന്നും സമരസമിതി അറിയിച്ചു.