Thursday 16 July 2020




വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കി ലോക ആരോഗ്യ സംഘടന

By online desk .06 Jun, 2020

imran-azhar


ജനീവ: പൊതു സ്ഥലങ്ങളിൽ ജനങ്ങൾ മാസ്‌ക് ധരിക്കണമെന്ന നിർദ്ദേശവുമായി സംഘടനാ. പൊതു ഇടങ്ങളിൽ ജനങ്ങൾ മാസ്ക് നിർബന്ധമാക്കണമെന്നും ലോക ആരോഗ്യ സംഘടന നിഷ്കർഷിക്കുന്നു ,എന്നാൽ നേരത്തെ പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നതിനെ ലോക ആരോഗ്യ സംഘടനാ പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്നാൽ വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് ജനങ്ങൽ മാസ്ക് ശീലമാക്കണമെന്ന നിർദേശംലോക ആരോഗ്യ സംഘടന പറയുന്നത് .

 

അതേസമയം അറുപത് വയസിന് മുകളിലുള്ളവരും ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും പുറത്തിറങ്ങുമ്പോള്‍ മെഡിക്കല്‍ മാസ്‌ക് ഉപയോഗിക്കണമെന്നാണ്‌ നിര്‍ദേശം.എന്നാൽ മറ്റുള്ളവർ ത്രീ ലയർ മാസ്കും ഉപയോഗിക്കണമെന്നും ലോക ആരോഗ്യ സംഘടന പറയുന്നു, വൈറസ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട പുതിയ പഠനങ്ങള്‍ നല്‍കുന്ന അടിസ്ഥാനത്തിലാണ് ഡബ്ല്യുഎച്ച്ഒയുടെ പുതിയ നിര്‍ദേശം.കൂടാതെ വൈറസിനെ ചെറുക്കുന്നതിനായി എല്ലാവരും ഹാൻഡ് സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും കൃത്യമായ സാമൂഹിക അകലം പാലിക്കണമെന്നും ലോക ആരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസൂസ് വ്യക്തമാക്കി.