Saturday 31 October 2020




യൂറോപ്പിനെ ആശങ്കയിലാഴ്ത്തി കോവിഡിന്റെ രണ്ടാം വരവ് ; ബ്രിട്ടനിൽ ലോക്ക്ഡൗണിനു സാധ്യത

By online desk .18 Sep, 2020

imran-azhar

 

ലണ്ടന്‍: യൂറോപ്പിനെ ആശങ്കയിലാഴ്ത്തി കോവിഡിന്റെ രണ്ടാം വരവ്. ആദ്യ കോവിഡ് വ്യാപനത്തിനുശേഷം മാസങ്ങൾക്കിപ്പുറം പല രാജ്യങ്ങളിലും കോവിഡ് കേസുകളുടെ എണ്ണം വർധിച്ചു. ബ്രിട്ടനിലെ വൈറസ് വ്യാപനം തടയാൻ ലോക്ക് ഡൗൺ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചകളിലായി യൂറോപ്യൻ രാജ്യങ്ങളിലും റിപോർട്ട്ചെയ്യുന്ന കേസുകളുടെ എണ്ണത്തിലും വർധനവുണ്ടായി.


യൂറോപ് നേരിടാന്‍ പോകുന്നത് ഗുരുതര സാഹചര്യമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന യൂറോപ്പ് ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗ് മുന്നറിയിപ്പ് നല്‍കി . വൈറസ് വ്യാപനം രൂക്ഷമായ മാർച്ചിലെ അവസ്ഥക്ക് സമാനമായ സാഹചര്യമുണ്ടാകാനും സാധ്യതയുണ്ട് . അതേസമയം ആദ്യഘട്ടത്തിൽ കോവിഡ് പ്രഹരം സൃഷ്ട്ടിച്ച ഇറ്റലി സ്പെയിൻ തുടങ്ങിയ രാജ്യങ്ങളും വൈറസ് രണ്ടാം വരവിൽ ആശങ്കയിലാണ്