Wednesday 23 August 2017

ലോകത്തെ കരയിച്ച് വണ്ണാക്രൈ: കന്പ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നില്ല

By Subha Lekshmi B R.13 May, 2017

imran-azhar

ലണ്ടന്‍: നൂറോളം ലോകരാജ്യങ്ങളില്‍ വന്‍ സൈബര്‍ ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് ബ്രിട്ടനിലെ ആശുപത്രികള്‍, അമേരിക്ക ആസ്ഥാനമായുള്ള ഫെഡക്സ് കൊറിയര്‍ സര്‍വീസ്,
സ്പെയിന്‍, അര്‍ജന്‍റീന, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളിലെ മൊബൈല്‍ കന്പനികള്‍, എന്നിവയടക്കം നൂറിലേറെ രാജ്യങ്ങളിലെ കംപ്യൂട്ടറുകള്‍ പ്രവര്‍ത്തനരഹിതമായി. ബ്രിട്ടനു പുറമെ റഷ്യ, യുക്രെയ്ന്‍, തായ്വാന്‍ എന്നീ രാജ്യങ്ങളിലെ കംപ്യൂട്ടറുകളാണ് ഏറെയും തകരാറിലായിട്ടുള്ളത്. ബ്രിട്ടനിലെ വലിയ ആശുപത്രി ശൃംഖല എന്‍എച്ച്എസിനെ സൈബര്‍ ആക്രമണം ന ിശ്ചലമാക്കിയെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് ലോകമാകെ കൂട്ടത്തോടെ സൈബര്‍ ആക്രമണമുണ്ടായത്.ഇന്ത്യയെ ആക്രമണം ബാധിച്ചിട്ടില്ളെന്നാണു വിവരം.

 

കംപ്യൂട്ടര്‍ ഫയലുകള്‍ തിരികെ ലഭിക്കാന്‍ മോചനദ്രവ്യം ആവശ്യപ്പെടുന്ന റാന്‍സംവയര്‍ (ഞമിീൊംമൃല) ആക്രമണമാണ് നടന്നിരിക്കുന്നത്. ഈ പണം അടച്ചാല്‍ മാത്രമേ കംപ്യൂട്ടറില്‍ പുനഃ പ്രവേശനം സാധ്യമാകൂ. ഡിജിറ്റല്‍ പണമായ ബിറ്റ്കോയിനാണ് മോചനദ്രവ്യമായി നല്‍കേണ്ടത്. 1,68,000 രൂപയാണ് ഒരു ബിറ്റ്കോയിന്‍െറ ഇന്നത്തെ മൂല്യം. സൈബര്‍ ആക്രമണത്തെ പ്രത ിരോധിക്കാനുള്ള വിവരങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്ക് കൈമാറുന്നുണ്ടെന്ന് യുഎസ് ആഭ്യന്തര സുരകഷാ ഏജന്‍സി അറിയിച്ചു.

 

വണ്ണാക്രൈ എന്നുപേരുള്ള വണാക്രിപ്റ്റര്‍ 2.0 റാന്‍സം പ്രോഗ്രാമാണ് ആക്രമണത്തിന് ഉപയോഗിച്ചത്. അതിവേഗം കംപ്യൂട്ടറുകളിലേക്കു പടരുന്നതാണിത്. സുരക്ഷാസംവിധാനം, കംപ്യൂട്ടര്‍ സ ിസ്റ്റം എന്നിവയുടെ അപ്ഡേറ്റുകളുടെ രൂപത്തിലും ഡൌണ്‍ലോഡിങ് ഫയലുകളുടെ ഒപ്പവുമാണ് റാന്‍സം കംപ്യൂട്ടറുകളിലേക്ക് പ്രവേശിക്കുക. പിന്നീട് ഫയലുകള്‍ ഉപയോക്താവിനു തുറ ക്കാനാകില്ള.

 

ഇമെയിലുകള്‍ വഴിയാണ് വൈറസ് പടര്‍ത്തുന്നത്. ഇമെയിലിലെ മാല്‍വെയറുകള്‍ വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നതോടെ കംപ്യൂട്ടര്‍ പ്രവര്‍ത്തനരഹിതമാവും. വിവരങ്ങള്‍
ലഭ്യമല്ളാതായതോടെ ബ്രിട്ടനിലെ ആശുപത്രികള്‍ രോഗികളെ തിരിച്ചയയ്ക്കുന്ന സ്ഥിതിയാണ്. സുരക്ഷാ പിഴവ് മുതലെടുത്ത് സൈബര്‍ ആക്രമണം ഉണ്ടായതായി മൈക്രോസോഫ്റ്റ് സ്ഥിര ീകരിച്ചിട്ടുണ്ട്. 57,000 കേന്ദ്രങ്ങളില്‍ ഹാക്കിങ് നടന്നിട്ടുണ്ടാകുമെന്നാണ് സൈബര്‍ സുരക്ഷാകന്പനിയായ അവാസ്റ്റ് നല്‍കുന്ന വിവരം.

 

അമേരിക്കന്‍ ചാര സംഘടനയായ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍എസ്എ) രൂപപ്പെടുത്തിയ സംവിധാനം മോഷ്ടിച്ചാണ് ഇത്രയും വലിയ ആക്രമണം നടത്തിയതെന്നാണ് വിദഗ്ധര്‍ കര ുതുന്നത്. എന്‍എസ്എ ടൂള്‍ ആയ എറ്റേണല്‍ ബ്ളൂ ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. ഇതായിരിക്കാം ഹാക്കര്‍മാര്‍ ഉപയോഗിച്ചിരിക്കുകയെന്നും വിദഗ്ധര്‍ പറയുന്നു