Saturday 23 March 2019


കേരളത്തിലെ ആദ്യ വെഡ്ഡിംഗ്‌ എക്സ്പോ കൊച്ചിയിൽ; ഭാഗ്യശാലികൾക്ക് മലേഷ്യയിലേക്ക് ടിക്കറ്റ്‌ സമ്മാനം.

By Online Desk.26 Feb, 2019

imran-azhar

 

നിങ്ങളുടെ വിവാഹസങ്കൽപ്പങ്ങൾക്ക്‌ മാറ്റുകൂട്ടുവാൻ, വിവാഹവുമായി ബന്ധപ്പെട്ട എല്ലാം ഒരു കുടക്കീഴിൽ ഒരുക്കിക്കൊണ്ട്‌ കേരളത്തിലെ ഏറ്റവും വലിയ വെഡ്ഡിംഗ്‌ എക്സിബിഷൻ കൊച്ചിയിൽ തുടക്കം കുറിച്ചു. സംവിധായകൻ ഒമർ ലുലുവാണ്‌ ഈ വെഡ്ഡിംഗിനു ഉദ്ഘാടനം നിർവ്വഹിച്ചത്‌.

 

 

 

 

 

ഈ ബുധനാഴ്ച വരെ നീണ്ടുനിൽക്കുന്ന ബ്യൂട്ടി വെഡ്ഡിംഗ്‌ പ്രദര്‍ശനത്തില്‍ ജ്വല്ലേഴ്സ്‌, കാറ്റേഴ്സ്‌, ഈവന്റ്‌ മാനേജ്മെന്റ്സ്‌, വെഡ്ഡിംഗ്‌ പ്ലാനേഴ്സ്‌, സ്റ്റേജ്‌ ഡെക്കേഴ്സ്‌, വെഡ്ഡിംഗ്‌ വെയേഴ്സ്‌, വെഡ്ഡിംഗ്‌ ഹോട്ടൽസ്‌, വെഡ്ഡിംഗ്‌ ഹാൾസ്‌, ഹണിമൂൺ ഹോളിഡേയ്സ്‌, വെഡ്ഡിംഗ്‌ ഫോട്ടോഗ്രഫി, വെഡ്ഡിംഗ്‌ വീഡിയോഗ്രഫി, വെഡ്ഡിംഗ്‌ കേക്ക്സ്‌, ബാങ്ക്സ്‌, വെഡ്ഡിംഗ്‌ കാർഡ്സ്‌, വെഡ്ഡിംഗ്‌ റിസോർട്ട്സ്‌, വെഡ്ഡിംഗ്‌ ആക്സസറീസ്‌, ലൈഫ്‌ സ്റ്റെയിൽ പ്രോഡക്ട്സ്‌, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്സ്‌, വെഡ്ഡിംഗ്‌ ഹൗസ്‌ ഇന്റീരിയേഴ്സ്‌, വെഡ്ഡിംഗ്‌ മാട്രിമോണിയൽസ്‌, വെഡ്ഡിംഗ്‌ എന്റെർടൈൻമെന്റ്സ്‌, വെഡ്ഡിംഗ്‌ ഫ്ലോറിസ്റ്റ്സ്‌ തുടങ്ങിയവയുടെ ബഹുലമായ പ്രദർശനമാണ്‌ അണിയറപ്രവത്തകർ ഒരുക്കുന്നത്.

 

 

 

 

എക്സ്പോയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്‌. സന്ദർശകരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികളായ മൂന്ന് ജോഡികൾക്കു മലേഷ്യയിലേയ്ക്കുള്ള ഹണിമൂൺ ടിക്കറ്റ്‌ സമ്മാനമായി നൽകുന്നുമുണ്ട്‌...!