Monday 21 August 2017

അവയവദാനം: മസ്തിഷ്ക മരണം സര്‍ക്കാര്‍ ഡോക്ടര്‍ ഉറപ്പുവരുത്തുന്നതില്‍ തെറ്റെന്തെന്ന് മന്ത്രി

By Subha Lekshmi B R.16 Apr, 2017

imran-azhar

തിരുവനന്തപുരം: സംസ്ഥാനത്ത് അവയവദാനത്തിനു യാതൊരുവിധ തടസങ്ങളുമില്ളെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. അങ്ങേയറ്റം ആവശ്യമായ നിബന്ധനകള്‍ മാത്രമേ സര്‍ക്കാര്‍ ന ിര്‍ദേശിച്ചിട്ടുള്ളുവെന്നും മസ്തിഷ്ക മരണം സര്‍ക്കാര്‍ ഡോക്ടര്‍ ഉറപ്പുവരുത്തുന്നതില്‍ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു. അവയവദാനം വീഡിയോയില്‍ പകര്‍ത്തുന്നതില്‍ എന്താണ് തടസ്സമെന്നും മന്ത്രി ആരാഞ്ഞു.

 

അവയവദാനം സംബന്ധിച്ച അനാവശ്യ വിവാദങ്ങള്‍ ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ത്തെന്ന് നേരത്തേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതികരിച്ചിരുന്നു. ശസ്ത്രക്രിയകളില്‍ന ിന്നു ഡോക്ടര്‍മാര്‍ പിന്മാറാനുള്ള കാരണം ഇതാണ്. അവയവദാനം ലാഭം മോഹിച്ചല്ള. അത്തരം പ്രചാരണത്തിനു തടയിടും. വിവരങ്ങള്‍ പരസ്യമാക്കാത്തത് സ്വകാര്യത ഉറപ്പുവരുത്താനാണ്. ഇക്കാര്യത്തിലെ തെറ്റിദ്ധാരണ മാറ്റാന്‍ ബോധവല്‍ക്കരണം നടത്തുമെന്നും ഐഎംഎ പ്രസിഡന്‍റ് പറഞ്ഞിരുന്നു.