Friday 19 July 2019




ആദ്യം ആര് ഒപിഎസോ പളനി സ്വാമിയോ? ഗവര്‍ണര്‍ക്ക് പ്രശ്നം സങ്കീര്‍ണ്ണം

By Subha Lekshmi B R.15 Feb, 2017

imran-azhar

ചെന്നൈ: തമിഴ്നാട് വിഷയം ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനു മുന്നില്‍ സങ്കീര്‍ണ്ണമായ സമസ്യയെന്ന് രാഷ്ട്രീയവൃത്തങ്ങള്‍.സര്‍ക്കാര്‍ രൂപവത്ക്കരണത്തിനു അവകാശവാദമുന്നയിച്ച് കാവല്‍ മുഖ്യമന്ത്രി പനീര്‍ സെല്‍വവും അണ്ണാ ഡിഎംകെയുടെ
പുതിയ നിയമസഭാ കക്ഷിനേതാവ് എടപ്പാടി പളനിസ്വാമിയും രംഗത്തുണ്ട്. ഇതില്‍ ആരെ ആരെ ആദ്യം വിളിക്കും എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക ഗവര്‍ണര്‍ക്ക് എളുപ്പമല്ല.

 

നിലവിലുള്ള മുഖ്യമന്ത്രി പനീര്‍ സെല്‍വത്തെ ആദ്യം വിളിക്കുകയാണ് ആദ്യത്തെ സാധ്യത . സംസ്ഥാന നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടുകയും വേണം. കാവല്‍ മുഖ്യമന്ത്രിക്ക് സാധാരണ മുഖ്യമന്ത്രിക്കുള്ള എല്ളാ അവകാശങ്ങളുമുണ്ട് എന്ന ന്യായീകരണമുണ്ട്.അതല്ലെങ്കില്‍ 1979~ലെ പോലെ അതായത് നിയമസഭാ കക്ഷി നേതാവ് എടപ്പാടി പളനി സ്വാമിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ക്ഷണിച്ച് നിശ്ചിത സമയത്തിനുള്ളില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടാം.

തമിഴ്നാട് നിയമസഭയിലെ 234 എം എല്‍. എമാരുടെയും സംയുക്തകത അഭിപ്രായ വോട്ടെടുപ്പ് നടത്തുകയെന്നതാണ് മൂന്നാമത്തെ സാധ്യത. ഇതില്‍ മുഖ്യമന്ത്രിയായി പനീര്‍സെല്‍വത്തിനാണോ പളനിസ്വാമിക്കാണോ ഭൂരിപക്ഷം എന്നത് വോട്ടെടുപ്പിലൂടെ വ്യക്തമാകും.ഭൂരിപക്ഷപിന്തുണയുളളയാളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാം.