Wednesday 21 February 2018

വിശ്വാസം നേടുമോ?

By Subha Lekshmi B R.18 Feb, 2017

imran-azhar

ചെന്നൈ: തമിഴ്നാട്ടില്‍ വിശ്വാസവോട്ടെടുപ്പ് ഉടന്‍. എന്നാല്‍ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിക്ക് തിരിച്ചടിയായി ഒരു എംഎല്‍എ കൂടി കൂവത്തൂരിലെറിസോര്‍ട്ട് വിട്ടു. കോയന്പത്തൂര്‍ നോര്‍ത്ത് എംഎല്‍എ പി.ആര്‍.ജി. അരുണ്‍കുമാറാണ് പളനിസാമിപക്ഷം വിട്ടത്. എന്നാല്‍, ഇദ്ദേഹം ഒ.പനീര്‍സെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ള. എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന കൂവത്തൂരിലെ റിസോര്‍ട്ടില്‍നിന്നും രക്ഷപ്പെട്ട അരുണ്‍കുമാര്‍, പാര്‍ട്ടിയിലെ സ്ഥാനമാനങ്ങളും രാജിവച്ചു. പാര്‍ട്ടിയുടെ തീരുമാനങ്ങളില്‍ താല്‍പര്യമില്ളെന്നും വിശ്വാസ വോട്ടെടുപ്പ് ബഹിഷ്കരിക്കുമെന്നും അരുണ്‍കുമാര്‍ വ്യക്തമാക്കി.

 

വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിനു തൊട്ടുമുന്‍പുള്ള എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക് പളനിസാമി വിഭാഗത്തെ ആശങ്ക ജനിപ്പിച്ചിട്ടുണ്ട്.പളനിസാമിക്ക് 122 എംഎല്‍എമാരുടെ പിന്തുണയാണുള്ളത്. ഭൂരിപകഷം തെളിയിക്കാന്‍ 117 പേരുടെ പിന്തുണ മതി.അതേസമയം, കൂടുതല്‍ കൊഴിഞ്ഞുപോക്കുണ്ടായാല്‍ സര്‍ക്കാര്‍ വീഴാനുള്ള സാധ്യതയുമുണ്ട്. പനീര്‍സെല്‍വം വിഭാഗം രഹസ്യ വോട്ടെടുപ്പിന് ആവശ്യമുന്നയിക്കുന്നത് പളനിസാമി ക്യാന്പലുള്ള അസംതൃപ്ത എംഎല്‍എമാരെ ലക്ഷ്യമിട്ടെന്നാണ് സൂചന. നിയമസഭയില്‍ ആകെ 135 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന അവകാശവാദം പനീര്‍സെല്‍വം വിഭാഗത്തിലെ പ്രമുഖനേതാവ് എം.പാണ്ഡ്യരാജന്‍ ഇന്നും ആവര്‍ത്തിച്ചു.