Tuesday 24 October 2017

അന്വേഷണ സംഘം മുന്പാകെ വീണ്ടും ഹാജരാകുമെന്ന് നാദിര്‍ഷ

By SUBHALEKSHMI B R.15 Sep, 2017

imran-azhar

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനുവേണ്ടി അന്വേഷണ സംഘം മുന്പാകെ വീണ്ടും ഹാജരാകുമെന്ന് നടനും സംവിധായകനുമായ നാദിര്‍ഷ. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത് ഇന്ന് ഉപേക്ഷിച്ചിരുന്നു. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും അന്വേഷണസംഘം അറിയിച്ചിരുന്നു.

ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് നാദിര്‍ഷ ഇന്ന് അന്വേഷണ സംഘം മുന്പാകെ ഹാജരായത്. എന്നാല്‍ ആലുവ പൊലീസ് ക്ളബിലെത്തിയ നാദിര്‍ഷയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.