Thursday 18 October 2018



അമ്മയ്ക്കുവേണ്ടി എല്ളാം സഹിക്കും

By Subha Lekshmi B R.14 Feb, 2017

imran-azhar

കൂവത്തൂര്‍: പുരട്ച്ചിതലൈവി ജെ.ജയലളിതയുടെ ദുരിതങ്ങള്‍ എന്നും ഏറ്റെടുത്തയാളാണ് താനെന്ന് അണ്ണാ ഡിഎംകെജനറല്‍ സെക്രട്ടറി വി.കെ.ശശികല. ഇപ്പോഴും അതു തുടരുകയാണ്. അമ്മയ്ക്കുവേണ്ടി ഇതെല്ളാം സഹിക്കും. ധര്‍മം വിജയിക്കുമെന്നും ശശികല പ്രതികരിച്ചതായി അണ്ണാ ഡിഎംകെ ട്വീറ്റ് ചെയ്തു. അനധികൃത സ്വത്തുസന്പാദനക്കേസില്‍ സുപ്രീംകോടതി വിധി പ്രസ്താവിച്ചതിനു പിന്നാലെയാണ് ട്വീറ്റ്. ബംഗളൂരു വിചാരണ കോടതിയില്‍ കീഴടങ്ങാന്‍ ശശികലയ്ക്കു സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.അതേസമയം, വിധി പ്രസ്താവം മാധ്യമങ്ങളിലൂടെ അറിഞ്ഞ ശശികല ബോധരഹിതയായി നിലംപതിച്ചതായും വാര്‍ത്തയുണ്ട്.