Wednesday 19 September 2018



വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ തൂങ്ങിമരിച്ച നിലയില്‍

By Subha Lekshmi B R.21 Aug, 2017

imran-azhar

കോഴിക്കോട്: വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ബിജുല(42)യെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അത്തോളി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണ് ബിജുല. അന്നശേരി കുനിയംകോട് ചാത്തുകുട്ടിയുടെ മകളാണ്. വൃക്കരോഗിയായ ബിജുല ഡയാലിസിസിന് വിധേയയായിരുന്നു. രോഗം മൂലമുണ്ടായ മാനസികവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം. പൊലീസ് ജോലി ലഭിക്കുന്നതിന് മുന്പേ തന്നെ ഇവര്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നു .