By Subha Lekshmi B R.20 May, 2017
തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റി. തിരുവനന്തപുരം പേട്ടയിലാണ് സംഭവം. കൊല്ളം സ്വദേശിയായ ശ്രീഹരി എന്ന ഗംഗാ ശാശ്വത പാദ സ്വാമിയുടെ ജനനേന്ദ്രിയമാണ് പെണ്‍കുട്ടി മുറിച്ചത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്കു വ
ിധേയനാക്കി. കൊല്ളം പന്മന ആശ്രമത്തിലെ അന്തേവാസിയാണ് ഇയാള്‍. ഗംഗാ ശാശ്വത പാദ സ്വാമി എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വരാറുണ്ട്. മൂന്ന് വര്‍ഷമായി ഇയാള്‍ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടി പ്ളസ് വണിന്പഠിക്കു?ന്പോള്‍ മുതല്‍ ഇയാള്‍ അപമര്യാദയായി പെരുമാറിയിരുന്നെന്നും പെണ്‍കുട്ടി മൊഴിനല്‍കി. ഇന്നലെയും ഇയാള്‍ തന്നെ പീഡിപ്പിക്കുമെന്ന് മനസ്സിലാക്കിയ പെണ്‍കുട്ടി ഒരു കത്തി തരപ്പെടുത്തി വെക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചയേടെ സ്വാമി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്നെ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ പരാതി പ്രകാരം ഇയാള്‍ക്ക് എതിരെ പോസ്കോ നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്. പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ആത്മരക്ഷാര്‍ത്ഥം പ്രതിരോധിച്ചതിന് പെണ്‍കുട്ടിക്കെതിരെ കേസെടുത്തിട്ടില്ളെന്നും പൊലീസ് അറിയിച്ചു.