Wednesday 20 June 2018

ശശീന്ദ്രന്‍ നിരന്തരം ശല്യം ചെയ്തെന്ന് മാധ്യമപ്രവര്‍ത്തകയുടെ പരാതി

By Subha Lekshmi B R.05 Apr, 2017

imran-azhar

തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തില്‍ മാധ്യമപ്രവര്‍ത്തക എ.കെ.ശശീന്ദ്രനെതിരെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കി. ഫോണ്‍ കെണി വിവാദത്തില്‍ നിലവിലുളള കേസില്‍ പ്രതിയായ മാധ്യമ പ്രവര്‍ത്തകയാണ് പരാതി നല്‍കിയത്.
നിരന്തരം ശല്യം ചെയ്യുകയും അശ്ളീല സംഭാഷണം നടത്തുകയും ചെയ്തുവെന്ന്പരാതിയില്‍ പറയുന്നു. കോടതി മാധ്യമപ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തി. നിലവിലെ കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകയോട് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്.