Thursday 21 September 2017

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍: മാന്യതയോടെയും മര്യാദയോടെയും വാര്‍ത്ത കൈകാര്യം ചെയ്യണമെന്ന് വനിതാസംഘടന

By Subha Lekshmi B R.04 Jul, 2017

imran-azhar

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാന്യതയുടെയും മര്യാദയുടെയും അതിര്‍ത്തികളില്‍ നിന്നുകൊണ്ട് വേണം ജനങ്ങളെ അറിയിക്കാനെന്ന മുന്നറിയിപ്പുമായി വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയതായ വാര്‍ത്തകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് വനിതാസംഘടനയുടെ പ്രതികരണം.ഫെയ്സ്ബുക്കിലാണ് വനിതാകൂട്ടായ്മ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കുറിപ്പ് ചുവടെ:

 

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പൊലീസിനു ലഭിച്ച ദൃശ്വങ്ങളെ സംബന്ധിച്ച് പത്രങ്ങളിലും ടെലിവിഷനിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകള്‍ മാധ്യമ പ്രവര്‍ത്തനത്തിന്‍റെ മൂല്യങ്ങളുടെ ലംഘനമാണ്. വായനക്കാരെ ത്രസിപ്പിച്ച് വാര്‍ത്ത കച്ചവടം ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ മാന്യതയോടെയും മര്യാദയോടെയും ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നില്ളാ എങ്കില്‍ അത്തരം റിപ്പോര്‍ട്ടുകള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കുമെതിരേ ഞങ്ങള്‍ക്ക് നിയമ നടപടികള്‍ സ്വീകരിക്കേണ്ടി വരും. ഒപ്പം സര്‍ക്കാരും പൊലീസ് സംവിധാനങ്ങളും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം എന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.