Tuesday 16 October 2018



ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കൊപ്പം പൂര്‍വ്വാധികം ശക്തിയോടെ: ഡബ്ള്യുസിസി

By SUBHALEKSHMI B R.04 Oct, 2017

imran-azhar

 കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കുള്ള പിന്തുണ കൂടുതല്‍ ശക്തമാക്കുന്നതായി വിമന്‍ ഇന്‍ സിനിമ കളക്ടീവ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനാ കേസില്‍ 85 ദിവസം ജയില ിലായിരുന്ന നടന്‍ ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങിയതിനു പിന്നാലെയാണു വിമന്‍ ഇന്‍ സിനിമ കലക്ടീവിന്‍റെ പ്രതികരണം.

 

"നിയമവും നീതി നിര്‍വഹണവും അതിന്‍േറതായ വഴികളിലൂടെ മുന്നേറുന്പോള്‍, സിനിമയിലെ വനിതാ കൂട്ടായ്മ, ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കു നല്‍കുന്ന പിന്തുണ പൂര്‍വാധികം ശകത ിപ്പെടുത്തുന്നു.ആ പെണ്‍കുട്ടിക്കു മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസ്സില്‍നിന്നു മാഞ്ഞു പോകാതിരിക്കട്ടെ. അവളുടെ ഇച്ഛാശകതിയെ നിലനിര്‍ത്തേണ്ടതു പ്രബ ുദ്ധരായ നമ്മള്‍ ഒരോരുത്തരുടെയും കടമയാണ്. നീതിക്കായുള്ള അവളുടെ പോരാട്ടത്തില്‍ കൂടുതല്‍ ശക്തരായി അവള്‍ക്കൊപ്പം' സമൂഹമാധ്യമത്തിലെ കുറിപ്പില്‍ ഡബ്ള്യുസിസി വ്യക്തമാക്കുന്നു.

 

രാമലീലയുടെ റിലീസോടെ സമൂഹമാധ്യമങ്ങളില്‍ ദിലീപ് അനുകൂല പ്രതികരണങ്ങള്‍ ശക്തമാകുകയാണ്. ജാമ്യത്തിലിറങ്ങിയ താരത്തിന് ആഘോഷപൂര്‍വ്വമായ വരവേല്‍പ്പാണ് ഫാന്‍സ് അസോസിയേഷന്‍ ഒരുക്കിയത്. ഈ പശ്ചാത്തലത്തിലാണ് വനിതാ കൂട്ടായ്മയുടെ അഭിപ്രായപ്രകടനം.