By online desk .27 Nov, 2020
ബ്രസീലിയ: കൊറോണ വൈറസ് ബാധക്കെതിരെ വാക്സിൻ എടുക്കില്ലെന്ന പ്രഖ്യാപിച്ചു ബ്രസീൽ പ്രസിഡന്റ് ജൈർ ബോൽസനാരോ . ഞാൻ നിങ്ങളോട് പറയുന്നു ഞാൻ അത് എടുക്കാൻ പോവുന്നില്ല, അത് എന്റെ അവകാശമാണ് അദ്ദേഹം പറഞ്ഞു. ലോകത്തിൽ തന്നെ ഏറ്റവും അധികം കോവിഡ് ബാധിതരുള്ള രണ്ടമത്തെ രാജ്യമാണ് ബ്രസീൽ. ഇദ്ദേഹവും കോവിഡ് ബാധിതാനായിരുന്നു. കോവിഡ് വൈറസുമായി ബന്ധപെട്ടു ബോൽസനാരോ നടത്തിയ വിവാദ പ്രസ്താവനകളിൽ ഏറ്റവും പുതിയതാണിത്. മാസ്ക് ധരിക്കുന്നതിലൂടെ കോവിഡ് വ്യാപനം തടയാൻ കഴിയുമെന്നതും അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു. വൈറസിനി അകറ്റാൻ മാസ്കിന് കഴിയുമെന്നതിന് തെളിവുകളൊന്നും ഇല്ലെന്നുമദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ വാക്സിന്റെ വലിയ സംശയങ്ങൾ പലവട്ടം ഉന്നയിച്ച ആളാണ് ഇദ്ദേഹം. വാക്സിൻ എടുക്കാൻ താൻ ബ്രസീൽ ജനതയെ നിർബന്ധിക്കില്ലെന്നും ഇദ്ദേഹം പറഞ്ഞു.