Friday 27 April 2018

ഷി ചിന്‍പിങ് വളരുന്നു; ഏകാധിപത്യനിര്‍ദ്ദേശങ്ങളുമായി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി

By SUBHALEKSHMI B R.22 Dec, 2017

imran-azhar

ബെയ്ജിങ്: നേതാക്കള്‍ പാര്‍ട്ടിക്ക് അതീതരായി വളരുന്നത് തടയാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി. രാജ്യം അരാജകത്വത്തിലേക്കു വഴുതുന്നത് തടയാന്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പാര്‍ട്ടിയോട് ചേര്‍ന്ന് നില്‍ക്കാനാണ് അംഗങ്ങള്‍ക്കുള്ള നിര്‍ദ്ദേശം. പാര്‍ട്ടിയുടെ മുഖപത്രമായ "പീപ്പിള്‍സ് ഡെയ്ലി'യാണ് പാര്‍ട്ടി അംഗങ്ങള്‍ക്കുള്ള ഈ നിര്‍ദ്ദേശം ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.പത്തൊന്പതാം പാര്‍ട്ടി കോണ്‍ഗ്രസിനു പിന്നാലെ പാര്‍ട്ടിയിലും സര്‍ക്കാരിലും ഷി ചിന്‍പിങ് പിടിമുറുക്കിയതിനു പിന്നാലെയാണ് ഏകാധിപത്യ പ്രവണതകള്‍ ശക്തമാക്കുന്ന നിര്‍ദ്ദേശങ്ങളുമായി പാര്‍ട്ടി മുഖപത്രത്തില്‍ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

 

ഇത്തരത്തില്‍ പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ ആളുകള്‍ സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്ന അവസ്ഥയെ ഡീസെന്‍ട്രലിസം' എന്ന വാക്കുകൊണ്ടാണ് "പീപ്പിള്‍സ് ഡെയ്ലി' വിശേഷിപ്പിക്കുന്നത്. ഓരോരുത്തരും സ്വന്തം ഇഷ്ടത്തിനു ജീവിക്കുന്ന ഈ രീതിയില്‍ സ്വാതന്ത്യ്രം ആവോളമുണ്ടെങ്കിലും അച്ചടക്കം തെല്ളുമുണ്ടാകില്ളെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്പോള്‍ മറ്റുള്ളവരെ തെല്ളും വകവയ്ക്കില്ള. ഇത്തരം "അപകടകരമായ' ജീവിതം നയിക്കുന്നവര്‍ ഇപ്പോഴും പാര്‍ട്ടിയിലുണ്ടെന്നും "പീപ്പിള്‍സ് ഡെയ്ലി' ചൂണ്ടിക്കാട്ടുന്നു.

 

ചൈനീസ് പ്രസിഡന്‍റ് ഷി ചിന്‍പിങ്ങിന്‍റെ പേരും പ്രത്യയശാസ്ത്രവും ഉള്‍പ്പെടുത്തി ഭരണഘടന ഭേദഗതി ചെയ്യാന്‍ അനുമതി നല്‍കിയ പാര്‍ട്ടി കോണ്‍ഗ്രസ്, ഷിയെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

 

പാര്‍ട്ടി സ്ഥാപകന്‍ മാവോ സെദുങ്ങിനും മറ്റൊരു പ്രമുഖ നേതാവ് ഡെങ് സിയാവോ പിങ്ങിനും തുല്യം ആദരണീയനാക്കി മാറ്റുന്ന ഭരണഘടനാ ഭേദഗതിയോടെ പാര്‍ട്ടിയിലും സര്‍ക്കാരിലും എതിരാളികളില്ളാതെയാണ് ഷി ചിന്‍പിങ്ങിന്‍െറ വളര്‍ച്ച. ഷിയോട് എതിരിടാന്‍ ശേഷിയുള്ള നേതാക്കളെയെല്ളാം അഴിമതിക്കേസുകളിലും മറ്റുമായി ജയിലില്‍ അടച്ചിരിക്കുകയാണ്