Wednesday 23 January 2019


യുവതികള്‍ ശബരിമല ദര്‍ശനം നടത്തുന്ന ചിത്രം: അന്വേഷണം തുടങ്ങി

By Subha Lekshmi B R.18 Apr, 2017

imran-azhar

ശബരിമല: സന്നിധാനത്ത് രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതായുള്ള സമൂഹ മാധ്യമങ്ങളിലെ പ്രചാരണത്തിന്മേല്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും അന്വേഷണം ആരംഭിച്ചു. അന്‍പത് വയസ്സ് കഴിഞ്ഞവരാണ് ദര്‍ശനം നടത്തിയതെന്നാണ് പൊലീസിന്‍െറയും ദേവസ്വം ബോര്‍ഡിന്‍െറയും പ്രാഥമിക വിലയിരുത്തല്‍.

 


കഴിഞ്ഞ പത്തിന് പാലക്കാട് സ്വദേശിനികള്‍ അയ്യപ്പദര്‍ശനം നടത്തിയെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതില്‍ ഒരാള്‍ ചുരിദാറായിരുന്നു അണിഞ്ഞിരുന്നത്. ഇവര്‍ക്ക് പ്രായം കുറവാണെന്നാണ് ആക്ഷേപം. പത്തിനും അന്‍പതിനും മധ്യേ പ്രായമായ സ്ത്രീകള്‍ ദര്‍ശനം നടത്തുന്നത് ആചാരലംഘനമായതിനാല്‍ പന്പയില്‍ പന്തളം രാജാ മണ്ഡപത്തിനു സമീപം വനിതാ പൊലീസും ദേവസ്വം വനിതാ ഓഫിസര്‍മാരും രേഖകള്‍ പരിശോധിക്കുന്നുണ്ട്. തിരിച്ചറിയല്‍ രേഖയായി ഇരുവരും ആധാര്‍ കാര്‍ഡിന്‍െറ കോപ്പി സമര്‍പ്പിച്ചിരുന്നു. അതന ുസരിച്ച് രണ്ടു പേരും 50 വയസ്സ് കഴിഞ്ഞവരാണെന്നും ആചാരലംഘനം ഉണ്ടായിട്ടില്ളെന്നുമാണ് പ്രാഥമിക വിലയിരുത്തലെന്ന് പൊലീസ് പറഞ്ഞു.

 

 

ദേവസ്വം വിജിലന്‍സ് എസ്ഐ ആര്‍. പ്രശാന്തിന്‍റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. പന്പയില്‍ വനിതാ പൊലീസ്, ദേവസ്വം വനിതാ ഓഫിസര്‍, സന്നിധാനത്ത് ദേവസ്വം അഡ്മിന ിസ്ട്രേറ്റീവ് ഓഫിസര്‍ എന്നിവരുടെ മൊഴിയെടുത്തു. പന്പയില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖ തെളിവായി എടുത്തിട്ടുണ്ട്. ദേവസ്വം കമ്മിഷണറും അന്വേഷണം നടത്തുന്നുണ്ട്.

 

സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും അറിയിച്ചു. സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തെ ഗൌരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി വിശദീകരിച്ചു. അതിനാല്‍ ഉടന്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ദേവസ്വം കമ്മിഷണറോട് ആവശ്യപ്പട്ടു. ശബരിമലയില്‍ ആചാരലംഘനം നടന്നതായാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. ഇതിന്‍െറ പിന്നില്‍ സന്പന്നന്‍മാരുടെ ഇടപെടല്‍ ഉണ്ടായെന്നാണ് പറയുന്നതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, ആചാരം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ളെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യ ുന്നതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

 

എന്നാല്‍, ആചാരലംഘനം നടന്നതായി വരുത്തി തീര്‍ക്കാനുള്ള ഗൂഢനീക്കം കൂടി അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും സമൂഹമാധ്യമങ്ങളിലെ പ്രചാരണം സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡിന്‍െറ വാദം ദുര്‍ബലപ്പെടുത്താനുള്ള ആസൂത്രിത നീക്കത്തിന്‍െറ ഭാഗമാണോ എന്നു
സംശയിക്കുന്നതായും പ്രയാര്‍ ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.