Saturday 23 September 2017

യുവമോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

By Subha Lekshmi B R.17 Jul, 2017

imran-azhar

തിരുവനന്തപുരം: നഴ്സുമാരെ സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് ആരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും വീണ്ടും സംഘടിച്ച് എത്തി പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ളെറിഞ്ഞു. പിന്നീട് പോലീസ് പ്രവര്‍ത്തകരെ വിരട്ടിയോടിക്കുകയായിരുന്നു. ഏഴ് തവണ ജലപീരങ്കി പ്രയോഗിച്ചു.