Tuesday 22 May 2018

ഫേസ്ബുക്ക് സിഇഒ സുക്കര്‍ബര്‍ഗിന്റെ സഹോദരിക്കു നേരെ ലൈംഗികാതിക്രമം

By sruthy sajeev .02 Dec, 2017

imran-azhar

സാന്‍ ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ സഹോദരിക്കു നേരെ ലൈംഗികാതിക്രമം. ഫേസ്ബുക്ക് മുന്‍ മാര്‍ക്കറ്റ് ഡെവലപ്‌മെന്റ് ഡയറക്ടര്‍റും
സുക്കര്‍ബര്‍ഗിന്റെ സഹോദരിയുമായ റാന്‍ഡി സുക്കര്‍ബര്‍ഗിനു നേരെയാണ് ലൈംഗികാതിക്രമമുണ്ടായത്. ലോസ് ആഞ്ചലസില്‍ നിന്നും മെക്‌സിക്കോയിലെ മസാട്ലന
ിലേക്ക് അലാസ്‌ക എയര്‍ലൈന്‍സില്‍ യാത്ര ചെയ്യവേയാണ് റാന്‍ഡിക്കു ലൈംഗികാതിക്രമമുണ്ടായത്. റാന്‍ഡി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്.

 


കഴിഞ്ഞ ദിവസം ഫസ്റ്റ് ക്‌ളാസ് വിഭാഗത്തില്‍ യാത്ര ചെയ്യവേ തന്റെ സമീപത്തിരുന്ന യുവാവ് ലൈംഗിക ചുവയോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്തുവെന്ന്
റാന്‍ഡി അലാസ്‌ക എയര്‍ലൈന്‍സ് അധികൃതര്‍ക്ക് പരാതി നല്‍കി. തനിക്കു നേര്‍ക്കുണ്ടായ അതിക്രമം വിമാനജീവനക്കാരെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ അവര്‍
യാതൊരു നടപടിയും സ്വീകരിച്ചിലെ്‌ളന്നും റാന്‍ഡി പരാതിയില്‍ ആരോപിക്കുന്നു. സഹയാത്രക്കാര്‍ക്കുനേരെയും ഇയാള്‍ മോശമായി പെരുമാറിയെന്നും റാന്‍ഡി പറഞ്ഞു.