Sunday 07 June 2020




ഡൽഹി കലാപം: ആം ആദ്മി പാര്‍ട്ടി നേതാവിന് പങ്കുണ്ടെന്ന് റിപ്പോർട്ട്

By Sooraj Surendran .27 Feb, 2020

imran-azhar

 

 

ന്യൂ ഡൽഹി: 34 പേരുടെ മരണത്തിനിടയാക്കിയ ഡൽഹി കലാപത്തിൽ ആം ആദ്മി പാർട്ടി നേതാവ് താഹിര്‍ ഹുസൈനും പങ്കുണ്ടെന്ന് റിപ്പോർട്ട്. ഈസ്റ്റ് ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 59-ാം വാര്‍ഡായ നെഹ്‌റു വിഹാറിലെ കൗണ്‍സിലറാണ് താഹിർ ഹുസൈൻ. സംഭവവുമായി ബന്ധപ്പെട്ട് താഹിർ ഹുസൈനെതിരെ ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. താഹിര്‍ ഹുസൈന്റെ വീടിന് മുകളില്‍ നിന്ന് ചിലര്‍ വെടിയുതിർത്തതായും ദൃക്‌സാക്ഷികൾ പറയുന്നു. അതേസമയം താഹിറിനെതിരെ ശക്തമായ ആരോപണവുമായി കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ സഹോദരനും രംഗത്തെത്തി. അങ്കിത് ശര്‍മയുടെ മരണത്തിന് പിന്നിൽ താഹിർ ഹുസൈൻ ആണെന്നാണ് സഹോദരന്റെ ആരോപണം. എന്നാൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് താഹിര്‍ ഹുസൈന്‍ പ്രതികരിച്ചു. കപില്‍ മിശ്രയുടെ പ്രസംഗത്തിന് പിന്നാലെ ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ വഷളാവുകയും കല്ലേറും അക്രമങ്ങളും നടക്കുകയായിരുന്നുവെന്നും താഹിർ ഹുസൈൻ വീഡിയോ സന്ദേശത്തിൽ പറയുന്നു.