Saturday 20 July 2019




സുധീരനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; കോണ്‍ഗ്രസ്സിന് തലവേദനയായി അബ്ദുള്ളക്കുട്ടി

By anju.19 Mar, 2019

imran-azhar

കണ്ണൂര്‍: തെരഞ്ഞെടുപ്പ് സീറ്റ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കെ വി.എം സുധീരനെതിരെയുള്ള കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിലേക്ക്.ഫേസ്ബുക്കിലാണ് ഇന്നലെ രാത്രിയോടെ അബ്ദുള്ളകുട്ടി വിഎം സുധീരന് എതിരെ പോസ്റ്റ് ഇട്ടത്. ഒറ്റ രാത്രി കൊണ്ട് പാച്ചേനിയേ എ ഗ്രൂപ്പില്‍ നിന്ന് സു: ഗ്രൂപ്പിലേക്ക് മാറ്റി മാമോദീസ മുക്കിയ സുധീരന്‍ ഗ്രൂപ്പ് മുയലാളിമാരെ വിമര്‍ശികണ്ട എന്നായിരുന്നു പോസ്റ്റ്.

 

ഈ പോസ്റ്റ് അബ്ദുള്ളകുട്ടിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് ഇട്ടതാണോ തുടങ്ങിയ സംശയങ്ങള്‍ നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നത്. എന്നാല്‍ ഇത് തന്റെ പോസ്റ്റ് തന്നെയാണെന്ന് കണ്ണൂരിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ മറുപടി നല്‍കിയിട്ടുണ്ട്.

 

അതേ സമയം ഇത്തരത്തിലൊരു പോസ്റ്റിട്ട അബ്ദുള്ളക്കുട്ടിക്കെതിരെ ഇതിനോടകം തന്നെ നിരവധി പ്രമുഖര്‍ രംഗത്തെത്തി കഴിഞ്ഞു. ഈ പോസ്റ്റ് അനവസരത്തിലാണെന്നും, പിന്‍വലിക്കുന്നതാണ് ഉചിതമെന്നുമാണ് വി ടി ബലറാം എംഎല്‍എയുടെ ഉപദേശം. നേരത്തേയും വിഎം സുധീരനെതിരെ അബ്ദുള്ളകുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ടെങ്കിലും പിന്നീടത് പിന്‍വലിച്ച് മാപ്പു പറഞ്ഞിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാത്രി ഇട്ട പോസ്റ്റില്‍ ഒരു മാറ്റവും അദ്ദേഹം വരുത്തിയിട്ടില്ല.