Thursday 20 September 2018



ക്യാമ്പസുകളിൽ രാഷ്ട്രീയം നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി

By Sooraj S.10 Jul, 2018

imran-azhar

 

 

ക്യാമ്പസുകളിൽ രാഷ്ട്രീയം നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി. മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയായ അഭിമന്യുവിന്റെ കൊലപാതകം നടന്ന സാഹചര്യത്തിലാണ് കലാലയങ്ങളിൽ രാഷ്ട്രീയം നിയന്ത്രിക്കണമെന്ന ആവശ്യം ഉയർന്നുവന്നത്. എന്നാൽ കലാലയ രാഷ്ട്രീയം നിയന്ത്രിക്കാനോ നിരോധിക്കണോ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എസ് ഡി പി ഐക്കാരാണ് വിദ്യാർത്ഥി നേതാവായ അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് തീരുമാനമെടുത്തത്. മാത്രമല്ല അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.