Friday 16 November 2018


ആദ്യശ്രമം പരാജയപ്പെട്ടതിനെത്തുടർന്നു വീണ്ടും അമിത അളവിൽ ഗുളിക നൽകിയാണു മകനെ കൊന്നത്; അഭിരാമിയുടെ മൊഴി

By Sooraj Surendran.01 Jan, 1970

imran-azhar

 

 

ചെന്നൈ: കാമുകനോടൊപ്പം ജീവിക്കാനായി സ്വന്തം മക്കളെ കൊല്ലുകയും ഭർത്താവിനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയായ അഭിരാമിയെയും കാമുകൻ സുന്ദരത്തെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. മനസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് യുവതി നടത്തിയത്. കാമുകൻ സുന്ദരവും അഭിരാമിയും ചേർന്നാണ് കൊലപാതകം ആസൂത്രണം നടത്തിയത്. ഉറങ്ങാൻ കിടന്ന മകൻ അജയ്‌ക്കും മകൾ കർണികയ്ക്കും പാലിൽ ഉറക്കഗുളിക ചേർത്ത് നൽകുകയായിരുന്നു. ഭർത്താവിനും നൽകിയിരുന്നു. പിറ്റേന്ന് രാവിലെ കർണികാ മരിക്കുകയും അജയ് അവശനിലയിലാകുകയും ചെയ്തു. എന്നാൽ ഭർത്താവിന് മയക്കം ബാധിച്ചിരുന്നില്ല. തുടർന്ന് പതിവ് പോലെ ഭർത്താവ് ജോലിക്ക് പോകുകയും ചെയ്തു. മകൻ അജയ് മരിക്കാത്തതിനെ തുടർന്ന് വീണ്ടും ഗുളിക നൽകിയശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവരം കാമുകനെ അറിയിച്ച അഭിരാമി തന്റെ ഇരുചക്രവാഹനത്തിൽ കുണ്ട്രത്തൂരിലെ ജ്വല്ലറിയിലെത്തി ആഭരണങ്ങൾ വിറ്റു പണമാക്കി. തുടർന്നു കാമുകന്റെ നിർദേശ പ്രകാരം ബസിൽ തിരുവനന്തപുരത്തേക്കു കടന്നുകളഞ്ഞു. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഭർത്താവ് മക്കളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നൽകിയ അന്വേഷണത്തിലാണ് സുന്ദരത്തെ പിടികൂടുന്നത്. ചോദ്യം ചെയ്യലിൽ അഭിരാമി തിരുവനന്തപുരത്ത് എത്തിയതായി സുന്ദരം അറിയിച്ചു. തുടർന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.