Thursday 24 October 2019




ആന്ധ്രയിൽ മിനി ബസും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു

By Sooraj Surendran .12 Apr, 2019

imran-azhar

 

 

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ മിനി ബസ് ലോറിയുമായി കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു. ആനന്ദപുരം ജില്ലയിലാണ് സംഭവം. അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. ദേശീയപാത 42-ലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനന്ദപുരം ജില്ലയിൽ നിന്നുള്ളവരാണ് അപകടത്തിൽ മരിച്ച ഭൂരിഭാഗം പേരും. ബസ് ഡ്രൈവറുടെ അലക്ഷ്യവും അശ്രദ്ധവുമായ ഡ്രൈവിങ്ങാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ നിസാര പരിക്കേറ്റ ഡ്രൈവർ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.