Tuesday 19 March 2024




ടിപ്പർ സ്കൂട്ടറിനു പിന്നിലിടിച്ച് വീട്ടമ്മ മരിച്ചു

By Sooraj S.18 Jun, 2018

imran-azhar

 

 

ആലപ്പുഴ: സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറിയിടിച്ച് വീട്ടമ്മയായ സ്ത്രീ മരിച്ചു. മാവേലിക്കര ചാരുംമൂടില്‍ ആണ് സംഭവം നടക്കുന്നത്. നൂറനാട് മുതുകാട്ടുകര സുനില്‍ ഭവനത്തില്‍ ബാലന്‍റെ ഭാര്യ ചന്ദ്രിക (55)യാണു മരിച്ചത്. ഇവർ രാവിലെ ക്ഷേത്ര ദർശനത്തിനായി പോകവെയാണ് അപകടം ഉണ്ടായത്. പാറ ജംഗ്‌ഷനു സമീപത്തു വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപേ മരിക്കുകയായിരുന്നു. ടിപ്പർ ലോറി അമിത വേഗത്തിലായിരുന്നു എന്നാണ് ദൃക്‌സാക്ഷികളായ നാട്ടുകാർ പറയുന്നത്. ടിപ്പർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.