Wednesday 12 August 2020




ഫ്ലോറിഡയിൽ കാർ തടാകത്തിലേക്ക് മറിഞ്ഞ് മലയാളി കുടുംബത്തിന് ദാരുണാന്ത്യം

By Sooraj Surendran.05 Sep, 2019

imran-azhar

 

 

മയാമി: അമേരിക്കയിലെ ഫ്ലോറിഡയിൽ കാർ തടാകത്തിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ മലയാളികളായ മൂന്ന് പേർ മരിച്ചു. എൻജിനീയറായ ബോബി മാത്യു (46), ഭാര്യ ഡോളി (42), മകൻ സ്റ്റീവ് (15) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായാണ് തടാകത്തിലേക്ക് പതിച്ചത്. മയാമിയിലെ വീട്ടിൽ നിന്നും, ഫോർട്ട് ലൗഡേർഡൈൽ വിമാനത്താവളത്തിലേക്ക് പോകവെയാണ് അപകടം നടന്നത്. കോതമംഗലം മാതിരപ്പള്ളി സ്വദേശിയാണ് ബോബി മാത്യു. എറണാകുളം പുത്തൻകുരിശ് സ്വദേശിനിയാണു ഡോളി. അപകടത്തിൽ ബോബി സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. ഡോളിയും, മകൻ സ്റ്റീവും നോർത്ത് ബ്രോവാർഡ് ആശുപത്രിയിലുമാണു മരിച്ചത്.