Sunday 24 June 2018

അരൂര്‍ നടുങ്ങി ബൈക്കിലെത്തിയ യുവതി ആറു മാസം പ്രായമുള്ള കുഞ്ഞിനെ ഭര്‍ത്താവിനെ ഏല്‍പ്പിച്ച്‌ കായലിലേയ്ക്ക് ചാടി; യുവതിക്കായി വ്യാപക തിരച്ചില്‍

By Abhirami Sajikumar.08 Mar, 2018

imran-azhar

അരൂര്‍: ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് അരൂര്‍ പാലത്തിന്റെ മുകളില്‍ നിന്ന് യുവതി കായലിലേയ്ക്ക് ചാടി. മരട് സ്വദേശിനി വിനീഷ(32) ആണ് കുഞ്ഞിനെ ഭറത്താവിനെ ഏല്‍പ്പിച്ച്‌ കായലിലേയ്ക്ക് ചാടിയത്. വയലാര്‍ സ്വദേശി പടിഞ്ഞാറേ വീട്ടില്‍ സെബാസ്റ്റിന്റെ ഭാര്യയാണ് വിനീഷ.

അരൂര്‍ ഭാഗത്തു നിന്ന് മരട് ഭാഗത്തേക്ക് ബൈക്കില്‍ വരികയായിരുന്നു മൂന്നംഗ കുടുംബം. ഭര്‍ത്താവും ഭാര്യയും തമ്മില്‍ അരൂര്‍ ഭാഗത്തു നിന്നു തന്നെ കലഹത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് പാലത്തിനു നടുവില്‍ എത്തി ബൈക്ക് നിര്‍ത്തുകയും, ഉടന്‍ തന്നെ കുഞ്ഞിനെ ഭര്‍ത്താവിനെ ഏല്‍പ്പിച്ച്‌ യുവതി ചാടുകയുമായിരുന്നു.

തുടര്‍ന്ന് സംഭവം കണ്ട് വാഹനം നിര്‍ത്തിയവരുടെ കൈയില്‍ കുഞ്ഞിനെ ഏല്‍പ്പിച്ച്‌ ഭര്‍ത്താവ് മീൻ പിടിക്കുകയായിരുന്ന തോണിക്കാരുടെ സഹായം അഭ്യര്‍ത്ഥിക്കാനായി പാഞ്ഞു. പോലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. യുവതിക്കായി തിരച്ചില്‍ തുടരുകയാണ്.