Thursday 23 January 2020




ചങ്ങനാശേരിയില്‍ കെഎസ്ആര്‍ടിസി ബസ് ഓട്ടോയിലിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു

By anju.05 Jun, 2019

imran-azhar

ചങ്ങനാശേരി: എസി റോഡില്‍ ചങ്ങനാശേരിക്കു സമീപം പൂവംകടത്ത് കെഎസ്ആര്‍ടിസി ബസ് ഓട്ടോയിലിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു. ഫാത്തിമാപുരം മലേക്കുന്ന് താഴ്ചയില്‍ പറക്കവെട്ടി തോപ്പില്‍ ഷാനവാസ്(45) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം നടന്നത്.

 

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷാനവാസിനെ പോലീസും നാട്ടുകാരും ചേര്‍ന്ന് ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു.