Friday 10 July 2020




ചങ്ങരംകുളത്ത് വാഹനാപകടം; മൂവാറ്റുപുഴ സ്വദേശികളായ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

By anju.24 Feb, 2019

imran-azhar


തൃശ്ശൂര്‍; ചങ്ങരംകുളത്ത് വാഹന അപകടത്തില്‍ മൂവാറ്റുപുഴ സ്വദേശികളായ രണ്ടു പേര്‍ മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയില്‍. മൂവാറ്റുപുഴ ഉറവക്കുഴി പടിഞ്ഞാറേ ചാലില്‍ യൂസഫിന്റെ മകന്‍ സമര്‍ യൂസഫ് (27), കൊല്ലം കൂടിയില്‍ ബഷീര്‍ മകന്‍ ഷിബിന്‍ (29) എന്നിവരാണ് മരിച്ചത്.

 

ഇന്ന് വെളുപ്പിന് മൂന്നിന് വട്ടപ്പാറയില്‍ ആണ് അപകടം നടന്നത്.പരിക്കേറ്റ കാളചന്തയില്‍ താമസിക്കുന്ന ചെരട്ടിക്കാട്ടില്‍ ഷാജി (47 പഴം ഷാജി ) സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.വാഹന വ്യാപാരികളാണ് മൂവരും. കണ്ണൂരില്‍ പോയി മടങ്ങി വരവേയാണ് അപകടം നടന്നത്.


മരിച്ച രണ്ടു പേരും അടുത്തിടെയാണ് വിവാഹിതരായത്. ആട്ടായം ചെള്ളില്‍ യൂനസിന്റെ മകള്‍ മുംതാസാണ് സമറിന്റെ ഭാര്യ.