Tuesday 20 August 2019




നിര്‍ത്തിയിട്ടിരുന്ന ടാങ്കറില്‍ കാര്‍ പാഞ്ഞുകയറി ചങ്ങനാശേരി സ്വദേശികള്‍ മരിച്ചു

By anju.15 May, 2019

imran-azhar


ചെന്നൈ: നിര്‍ത്തിയിട്ടിരുന്ന ടാങ്കറിലേക്ക് കാര്‍ പാഞ്ഞ് കയറി രണ്ട് പേര്‍ മരിച്ചു. ചങ്ങനാശേരി സ്വദേശികളായ യുവതിയും കാര്‍ ഡ്രൈവറുമാണ് മരിച്ചത്. രണ്ട് പേര് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ചങ്ങനാശേരിയില്‍ നിന്നു ചെന്നൈയിലേക്കു തിരിച്ച കുടുംബത്തിന്റെ കാറാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ നാലോടെ ചെന്നൈയ്ക്കടുത്ത് വില്ലുപുരത്താണ് അപകടം നടന്നത്.

 

കുറുമ്പനാടം കുര്യച്ചന്‍പടി മുള്ളന്‍കുഴി ജെറിന്‍ ജോസിന്റെ ഭാര്യ ലിസ്ബത്ത് സെബാസ്റ്റ്യന്‍ (27), കാര്‍ ഓടിച്ചിരുന്ന മാമ്മൂട് മാമ്പറമ്പില്‍ വില്‍സന്‍ (42) എന്നിവരാണു മരിച്ചത്. ലിസ്ബത്തിന്റെ പിതാവിനും ഭര്‍തൃപിതാവിനുമാണു പരിക്കേറ്റത്.

 

ചെന്നൈ ഇന്‍ഫോസിസ് ജീവനക്കാരിയായിരുന്ന ലിസ്ബത്ത് ജോലി രാജിവച്ച് ഓസ്ട്രേലിയയില്‍ ഭര്‍ത്താവിന്റെ അടുത്തേക്കു പോകാനിരിക്കുകയായിരുന്നു. ഇതിനായി സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാനാണ് പിതാവ് സെബാസ്റ്റ്യന്‍, ഭര്‍തൃപിതാവ് ജോസ് മുള്ളന്‍കുഴി എന്നിവര്‍ക്കൊപ്പം ചെന്നൈയിലേക്ക് യാത്രതിരിച്ചത്. മരിച്ച വില്‍സന്‍ പ്രൈവറ്റ് ബസ് ഡ്രൈവറായിരുന്നു. ഭാര്യ: വേലമ്മ. മക്കള്‍: അല്‍ഫോന്‍സാ, ആഗ്നസ്.